07:56am 24 June 2026
NEWS
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരായി സാംസ്‌കാരിക പ്രവർത്തകർ മാറണം: പി പി സുനീർ എം പി.
25/05/2026  11:36 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരായി സാംസ്‌കാരിക പ്രവർത്തകർ മാറണം: പി പി സുനീർ എം പി
HIGHLIGHTS

ഇസ്‌കഫ് സംസ്ഥാന നേതൃത്വ ക്യാമ്പിൻ്റെ സമാപന സമ്മേളനം പി പി സുനീർ എം പി ഉദ്ഘാടനം ചെയ്യുന്നു.

 

വയനാട് : നവോത്ഥാന പോരാട്ടങ്ങളിലൂടെ പുറംതള്ളപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും സമൂഹത്തിൽ ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ സാംസ്‌കാരിക പ്രവർത്തകർ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരായി മാറണമെന്ന്  ഇന്ത്യൻ സാസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ് ) സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന ക്യാമ്പിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പുരോഗമനാശയങ്ങൾ സങ്കുചിതമായി പോവുകയാണ് . ഈ ചുറ്റുപാടിൽ  മാനവീകതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്കഫ്  ജനറൽ സെക്രട്ടറി  അഡ്വ പ്രശാന്ത് രാജൻ അധ്യക്ഷനായി. പി എം ജോയി , വിജയൻ ചെറുകര . ഷാജി ഇടപ്പള്ളി . ഹസൻ എസ് , പ്രിൻസ് മാത്യു . ഷാജി ബത്തേരി എന്നിവർ പ്രസംഗിച്ചു

വിക്രമൻ എസ്  എന്നിവർ സംസാരിച്ചു .

ക്യൂബൻ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കും: ഇസ്കഫ്

വയനാട് :  ക്യൂബയെ പരിപൂർണമായും തകർക്കാനും അതുവഴി  പിടിച്ചെടുക്കാനുമുള്ള അമേരിക്കൻ സാമ്രാജിത്വത്തിൻ്റെ നടപടികൾക്കെതിരെ ക്യൂബൻ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്  ക്യൂബൻ വിപ്ലവത്തിന് തുടക്കം കുറിച്ച ജൂലൈ 26 ന് സംസ്ഥാന വ്യാപകമായി ജില്ലകളിൽ ക്യൂബൻ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കുന്നതിന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ - ഓപ്പറേഷൻ ആൻ്റ് 
ഫ്രണ്ട്ഷിപ്പ് (ഇസ്കഫ് ) സംസ്ഥാന ക്യാമ്പ് തീരുമാനിച്ചു. 
ആഗോള ജനാധിപത്യ മര്യാദകളും പരമാധികാരവും ലംഘിച്ചു കൊണ്ട് നടക്കുന്ന പശ്ചിമേഷ്യൻ യുദ്ധം പൂർണമായും അവസാനിപ്പിക്കാൻ നടപടികൾ ഉണ്ടാകണമെന്നും സാംസ്കാരിക വിനിമയവും സൗഹൃദവും ശക്തിപ്പെടുത്തണമെന്നും ഇസ്കഫ് അഭ്യർത്ഥിച്ചു.
വയനാട്  സഫ്‌റോൻ ഹോട്ടൽ ഹാളിൽ നടന്ന ക്യാമ്പ്  അഡ്വ പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു.
ഹിന്ദുത്വ ആശയങ്ങൾ ബോധപൂർവം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. സംഗീതത്തെയും സംസ്കാ
രത്തെയും കലകളെയും ഇതിനായി ഉപയോഗിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ജനൽ സെക്രട്ടറി അഡ്വ പ്രശാന്ത് രാജൻ 
ഭാവി പ്രവർത്തന പരിപാടി അവതരിപ്പിച്ചു.
സംസ്ഥാന ചെയർമാൻ മുല്ലക്കര രത്നാകരൻ അധ്യക്ഷനായി.
തുടർന്ന് വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
ക്യാമ്പ് നടപടികൾ സെക്രട്ടറിമാരായ ഷാജി ഇടപ്പള്ളി , പ്രിൻസ് മാത്യു . എസ് ഹസൻ എന്നിവർ നിയന്ത്രിച്ചു .
ചർച്ചകളിൽ ബി സുധാകരൻ നായർ , ഇ സി സതീശൻ , എ പി ഷാജി , പി മനോജ് കുമാർ ,
ഷാജി ബത്തേരി , ബിജു ചിന്നത്തിൽ , ജലീൽ പാലോത്ത് , സി എച്ച് വത്സൻ , ശ്യാം മാത്യു , അഡ്വ ബി ആർ മുരളീധരൻ , സുമ പള്ളിപ്പുറം, ഡോ ലളിത സന്തോഷ് , എം പി കണ്ണൻ , മനു സി എസ് , ശശി വെള്ളോറ
എന്നിവർ പങ്കെടുത്തു.
സമാപന സമ്മേളനം പി പി സുനീർ എം പി ഉദ്ഘാടനം ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img